ആൾക്കൂട്ടത്തിൽ അവർ വേറിട്ടു നിൽക്കും, ആ വിഷാദം കലർന്ന ചിരിയും, സദാ നിറക്കുടങ്ങളായി നിൽക്കുന്ന കണ്ണുകങ്ങളും. പല തവണ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം അവർ എൻ്റെ കാബിനിലേക്ക് വന്നു
'സാർ ഒരു ലോൺ വേണം'
സർക്കാർ ജീവനക്കാരിയാണ്. ലോൺ കൊടുക്കുന്നതിന് സന്തോഷം. എന്നാലും പതിവു ചോദ്യങ്ങളിലേക്ക് കടന്നു.
എന്തിനാണ് ലോൺ?
പൊതുവേ എല്ലാവരും വീടിന് അറ്റകുറ്റപണി എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറാണ് പതിവ്. മിക്കവാറും വട്ടി പലിശയ്ക്കെടുത്ത പണം തിരിച്ചു കൊടുക്കാനാണ് ബാങ്കിൽ ലോണിന് വരിക.
ഒരു നിമിഷം അവരുടെ മുഖം ഇരുണ്ടു.
'ചികിത്സയ്ക്കാണ് സാറേ '
' എന്ത് ചികിത്സ?'
'Infertility ചികിത്സയ്ക്ക് പോകണം സാറേ '
In an Indian scenario it will be quite difficult to a stranger man that you're infertile. Especially the stigma attached to it.
അടുത്തത് എൻ്റെ മൗനത്തിൻ്റെ ഊഴമായിരുന്നു. ഞാനവർക്ക് Application forms കൊടുത്തുവിട്ടു.
രണ്ടു മൂന്നു മാസമായിട്ടും അവരെ കണ്ടില്ല. ചികിത്സ ഇല്ലാതെ എല്ലാം ശരിയായിട്ടുണ്ടാവും എന്ന് ഞാൻ പ്രത്യാശിച്ചു.
ഒരു ദിവസം അവർ വന്നു. ചുണ്ടിൽ ആ പതിവ് പുഞ്ചിരി ഉണ്ടായിരുന്നു.കൈയിൽ പൂരിപ്പിച്ച Loan application.
ഞാൻ പതിവ് കുശലങ്ങളൾക്ക് ശേഷം Loan processing ആരംഭിച്ചു. പേര്, ജോലി, മേൽവിലാസം മുതലായവയിൽ കൂടെ പോയി ഭർത്താവിൻ്റെ പേരെത്തി.
'രജീഷ് '
മനസ്സിൽ എവിടെയോ ഒരു ചെറിയ മിന്നൽ. ഈ പേര് മുമ്പ് കേട്ടിട്ടുണ്ടല്ലോ. വെറും സംശയമാണെങ്കിലും വിട്ടു കളയാൻ തോന്നിയില്ല. അകത്ത് പോയി പഴയ ഡോകുമെൻ്റസ് തപ്പിയെടുത്തു. ഒരു ഫോട്ടോ ഉണ്ട് അതിൽ
'ഇതാണോ നിങ്ങടെ ഭർത്താവ്?'
'അതേ '
' ഇയാളെവിടുണ്ട്? കുറേ നാള് മുന്നേ ഇവിടുന്ന് ലോണെടുത്ത് മുങ്ങിയ കക്ഷിയാണ് '
പെട്ടെന്ന് ആ തുളുമ്പി നിന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
'അറിയില്ല സർ'
'അറിയില്ലേ? പിന്നെ നിങ്ങൾ എന്തു ചികിത്സയ്ക്കാണ് പോകുന്നത്?'
'അത് പുള്ളി പറഞ്ഞു കുട്ടികൾ എങ്ങനെ ഉണ്ടാവുന്നു എന്നറിയണ്ട. ഉണ്ടാവുന്ന വരെ സഹകരിക്കില്ല എന്ന് '
ഞാൻ ഒന്നും മിണ്ടിയില്ല. ലോൺ പാസാക്കി വിട്ടു.