ഒരു ദിവസം ഫോൺ അടിച്ചു. പരിചയമില്ലാത്ത നമ്പർ.
മറുവശത്ത് ഒരു കിളിനാദം
'സർ എൻ്റെ ഭർത്താവിൻ്റെ അക്കൗണ്ടിൽ നിന്ന് പൈസ എടുക്കണം. പക്ഷേ അക്കൗണ്ട് inoperative ആണ്.'
'ഭർത്താവിനെ കൂട്ടി ആധാർ കോപിയുമായി ബാങ്കിൽ വരു'
'ഭർത്താവതിന് ഇവിടില്ല സാറേ '
അവൻ്റെ മനസ്സിൽ ലടു ചെറുതായി പൊട്ടി
'ഭർത്താവ് എവിടെ? എപ്പോ വരും?'
'ഉടനേ ഇല്ല സാറേ'
ലടു കുറച്ചൂടെ പൊട്ടി
' ഉടനേയില്ലേ?'
'ഇല്ല സാറേ. കൊലക്കുറ്റത്തിന് ജയിലിലാ. ഉടനേ വരില്ല'
പൊട്ടിയ ലടു അവൻ വേഗം തൂത്തു വൃത്തിയാക്കി