Sunday, May 3, 2020

ഒരു ഇൻഷുറൻസ് കൂടെ എടുക്കട്ടെ

ആ ബ്രാഞ്ച് മാനേജർ തൻ്റെ മുന്നിലെ സാലറി സ്ലിപ് നോക്കി. ഒരു ലോണിന് കേഴാൻ വന്ന സ്ലിപ്പാണ്. സ്ലിപിനേക്കാളും ദയനീയമായിരുന്നു അതിൻ്റെ ഉടമസ്ഥൻ്റെ മുഖം.

ആ ദയനീതയിലും ഒരു കൗതുകമുണ്ടായിരുന്നു. ഇത്രയേറെ 'Insurance Deduction' ഉള്ള സ്ലിപുകൾ അയാൾ മുമ്പ് കണ്ടിട്ടില്ല. പൊതുവേ മലയാളി സമൂഹത്തിന് അലർജിയുള്ള സാധനമാണ് Life Insurance
കാരണങ്ങൾ മൂന്നാണ്
1. ചത്താലേ പ്രയോജനമുള്ളൂ
2. ചത്താലും എനിക്ക് പ്രയോജനമില്ല
3. എടുത്താൽ ഉടനെ ചാവുമെന്ന അന്ധവിശ്വാസം

ഇയാളോട് ആ മാനേജർക്ക് ഒരു ബഹുമാനമൊക്കെ തോന്നി. പക്ഷേ എന്നാലും മനസ്സിൽ ഒരു ചെറിയ സംശയം. കിട്ടുന്ന പകുതി പൈസയും ഇൻഷുറൻസായി അടക്കണോ? ഇയാൾക്കിനി മരിക്കാൻ വല്ല പ്ലാനുണ്ടോ?

'അല്ല ഈ കരുതൽ അൽപം കടന്നു പോയില്ലേ?' മാനേജർ ചോദിച്ചു

'അത് സാറേ ഓഫീസിൽ ഒരു പെണ്ണു വന്നു ചോദിച്ചപ്പോ എടുത്തു പോയി' ഒരു കള്ളച്ചിരി പാസ്സാക്കി അയാൾ പറഞ്ഞു

'എന്തായാലും ലോണിന് വന്നതല്ലേ എൻ്റെ വക ഒന്നു കൂടി ഇരിക്കട്ടെ'

No comments:

Post a Comment